Sunday, August 5, 2018

കാറ്റൂതി കനലാളട്ടെ
കരിയിലയിൽ തീ പടരട്ടെ
കരിമേഘക്കീറേ നീയൊരു
മഴയായി പെയ്യരുതിപ്പോൾ

മലമുകളിൽ പാലൊളി വെട്ടം
ഇതളിണയിൽ തേൻകണമധുരം
ഇമയടയും നേരം മിന്നൽ-
പ്പിണരായിത്തെളിയരുതിപ്പോൾ

പുലരാനരനാഴിക നേരം
പുകയുന്ന കനൽക്കാടുകളിൽ
കാറ്റൂതി കനലാളട്ടെ
കരിയിലയിൽ തീ പടരട്ടെ

ദീപക് ജി നായർ

No comments:

Post a Comment