ദൂരത്തിരുന്നു ചിരിക്കുന്നൊരമ്പിളി
ചേലൊന്നെടുത്തു തൻ നെഞ്ചിൽ വച്ചും
പാതി മയക്കത്തിലിള മേനി പുൽകി-
ക്കടന്നു പോം കാറ്റിനൊരുമ്മ നൽകി,
ദാഹിച്ചു ചുണ്ടു വരണ്ട മണ്ണിൽ നിലാ-
ച്ചേല പുതച്ചു ചുരുണ്ടു നീണ്ടും,
ആലസ്യനിദ്ര തൻ മടിയിലെല്ലാം
മറന്നോമലാളിന്നുമുറക്കമായി .
ദീപക് ജി നായർ
No comments:
Post a Comment