മോഹം
കാറ്റിന്റെ തോളിൽ വന്നേറെ കൊതിപ്പിച്ചു
പാറി പറക്കുന്നൊരപ്പൂപ്പൻ താടി പോൽ
ഭാരമില്ലാതെ പറക്കുവാനാകാശമാകവേ
ചിറകടിച്ചലയുവാൻ മോഹം.
തോരാതെ പെയ്യുന്ന പേമാരി തന്നിലൂ-
ടാകെ നനഞ്ഞു രസിച്ചു നടക്കുവാൻ,
വിറകൊണ്ട് കുളിരുമ്പോളമ്മ തൻ കയ്യിൽ
നിന്നൊരു ചൂടുകാപ്പി കുടിക്കുവാൻ മോഹം.
നിറയുന്ന സ്നേഹത്തിൽ അല്പം ശകാരമോ-
ടമ്മയെൻ തലമെല്ലെ തോർത്തി ഉണക്കവേ,
തലകുടഞ്ഞമ്മ തൻ മുഖമാകെ മഴവെള്ള-
ക്കുളിരിൽ നിറയ്ക്കുവാൻ മോഹം.
ഇനിയും വരില്ലെന്നറിഞ്ഞു, തീ കായുവാൻ
ഇമകളടച്ചമ്മ പോകവേ, അവസാന
ചുടുചുംബനം നല്കി, വിതുമ്പി വിളിക്കവേ,
മറുവിളി കേൾക്കുവാൻ മോഹം.
കാറ്റിന്റെ തോളിൽ വന്നേറെ കൊതിപ്പിച്ചു
പാറി പറക്കുന്നൊരപ്പൂപ്പൻ താടി പോൽ
ഭാരമില്ലാതെ പറക്കുവാനാകാശമാകവേ
ചിറകടിച്ചലയുവാൻ മോഹം.
തോരാതെ പെയ്യുന്ന പേമാരി തന്നിലൂ-
ടാകെ നനഞ്ഞു രസിച്ചു നടക്കുവാൻ,
വിറകൊണ്ട് കുളിരുമ്പോളമ്മ തൻ കയ്യിൽ
നിന്നൊരു ചൂടുകാപ്പി കുടിക്കുവാൻ മോഹം.
നിറയുന്ന സ്നേഹത്തിൽ അല്പം ശകാരമോ-
ടമ്മയെൻ തലമെല്ലെ തോർത്തി ഉണക്കവേ,
തലകുടഞ്ഞമ്മ തൻ മുഖമാകെ മഴവെള്ള-
ക്കുളിരിൽ നിറയ്ക്കുവാൻ മോഹം.
ഇനിയും വരില്ലെന്നറിഞ്ഞു, തീ കായുവാൻ
ഇമകളടച്ചമ്മ പോകവേ, അവസാന
ചുടുചുംബനം നല്കി, വിതുമ്പി വിളിക്കവേ,
മറുവിളി കേൾക്കുവാൻ മോഹം.






