സ്വപ്‌നത്തിന്‍ ഊടുവലിച്ചൊരു
കുപ്പായം തുന്നും മകളെ
വയറെരിയണ നേരത്തും ചിരി
തിരിയായി തെളിയുവതെങ്ങിനെ?
കര തേടിയലഞ്ഞൊരു തിരയുടെ
കരമേറിയലഞ്ഞു നടക്കെ
കരയാതിരുകണ്ണുകളില്‍ക്കനവൊ-
ളിമിന്നുവതെങ്ങിനെ മകളെ ?
മലയായൊരു മനമതില്‍നിന്നൊരു
പുഴമകളായ് ഒഴുകിയിറങ്ങി
പ്രണയക്കുളിരുദരമതില്‍ച്ചെറു -
ചലനത്തിന്നുത്സവമേളം.
വഴിപാതിയിലിരുമെയ്യായ്, നിറ
വയറൊഴിയും നേരത്തും നീ
ചെളിപാകിയ മണ്ണിനു മേലൊരു
തെളിനീരായ് ഒഴുകുവതെങ്ങിനെ ?
ഒടുവില്‍ കടലമ്മത്തൊട്ടിലി-
നാഴങ്ങളിലന്തിയുറങ്ങി
കരതോറും തിരയായ് നിന്നുടെ
മകളെയും തേടി നടപ്പൂ !!
ദീപക് ജി നായര്‍
കുപ്പായം തുന്നും മകളെ
വയറെരിയണ നേരത്തും ചിരി
തിരിയായി തെളിയുവതെങ്ങിനെ?
കര തേടിയലഞ്ഞൊരു തിരയുടെ
കരമേറിയലഞ്ഞു നടക്കെ
കരയാതിരുകണ്ണുകളില്‍ക്കനവൊ-
ളിമിന്നുവതെങ്ങിനെ മകളെ ?
മലയായൊരു മനമതില്‍നിന്നൊരു
പുഴമകളായ് ഒഴുകിയിറങ്ങി
പ്രണയക്കുളിരുദരമതില്‍ച്ചെറു -
ചലനത്തിന്നുത്സവമേളം.
വഴിപാതിയിലിരുമെയ്യായ്, നിറ
വയറൊഴിയും നേരത്തും നീ
ചെളിപാകിയ മണ്ണിനു മേലൊരു
തെളിനീരായ് ഒഴുകുവതെങ്ങിനെ ?
ഒടുവില്‍ കടലമ്മത്തൊട്ടിലി-
നാഴങ്ങളിലന്തിയുറങ്ങി
കരതോറും തിരയായ് നിന്നുടെ
മകളെയും തേടി നടപ്പൂ !!
ദീപക് ജി നായര്‍
