Sunday, January 11, 2009

പശ്ചാത്താപം

പശ്ചാത്താപം

മൗനമാം നിന്‍ തേങ്ങലറിയുന്നു ഞാന്‍
നിന്‍റെ കരളിന്‍ പിടച്ചിലുമറിയുന്നതിന്നു ഞാന്‍
കരയാതെ കരയുന്ന കടലായിരുന്നു നീ

കഥയിലെ കനവറ്റ കനിവായിരുന്നു നീ
കാലങ്ങളേറെ നീ കാത്തു സൂക്ഷിച്ചൊരാ
സ്നേഹ ഗര്‍ഭത്തിന്റെ നോവറിഞ്ഞീല ഞാന്‍
നീറുന്ന പുകമണം പേറുമാ ചേല തന്‍
നേരും നേറിവുമറിഞ്ഞതില്ലന്നു ഞാന്‍
നല്ലത് വരുത്തുവാന്‍ നാമം ജപിച്ച നിന്‍
നാവിന്‍റെ നന്മയുമറിഞ്ഞതില്ലന്നു ഞാന്‍

നിന്നില്‍ കുരുക്കാത്ത എന്നെയും കാത്തു നീ
കണ്ണില്‍ തെളിഞ്ഞൊരാ സൂര്യ പ്രതീക്ഷയില്‍
എണ്ണിക്കഴിഞ്ഞെത്ര നാളുകള്‍ രാത്രികള്‍..
പുണ്യമാണെന്ന് കരുതി നീ നീട്ടിയാ
നെയ് വിളക്കൂതി കെടുത്തിയെന്‍ ഭാവവും..
കൈകളാലന്നു നീ മാറത്തു ചേര്‍ത്തുകൊണ്ടെന്‍
കാതില്‍ മന്ത്രിച്ച മധുരമാം വാക്കുകള്‍..
അറിയുന്നതിന്നു ഞാന്‍ അകമഴിഞ്ഞാണു നിന്‍
അലിവിനായ് കേഴുന്നതറിയുകെന്‍ പുണ്യമേ


ദീപക് ജി നായര്‍ 

Monday, January 5, 2009

ഞാന്‍

പണ്ഡിതനെ പോല്‍ ഗര്‍വു നടിക്കും

പാമരനാണോ ഞാന്‍

സുന്ടരനാനെന്നഭിമാനിക്കും

വിരൂപിയാണോ ഞാന്‍

കാതല്‍ ഗുണമുണ്ടെന്നു നടിക്കും

പാഴ്മരമാനെന്നോ

കാ കാ എന്ന് കരഞ്ഞു നടക്കും

കാക്ക കുഞ്ഞാണോ

അമ്മ

അമ്മയെയാണ് ഞാന്‍ ആദ്യമായ് കണ്ടതും

അമ്മിഞ്ഞ തന്നെ ഞാന്‍ ആദ്യം രുചിച്ച്ചതും

അമ്മ തന്‍ മടിയില്‍ കിടന്നു കൊണ്ടാണ് ഞാന്‍

അമ്മയെന്നുരുവിടാനദ്യം പഠിച്ചതും

Saturday, January 3, 2009

This is our homewhere we lay and sleepwhere we cry and liewhere we eat and sharewhere we laugh and play.This is our home it's not just a house or a wood and concrete structure thought it's got strong bones -this is our home .

അച്ഛന്‍ നട്ട ചെമ്പരത്തി



Chembarathi poove ചൊല്ലൂ
dhevane nee കണ്ടോ
Ambalathil innallayo
swarna radha ghosham
Dhevanu nalkaan kaiyyil
naanathin നൈവേധ്യമോ
Kovilil poyi dhoore
naanichu ninnavale
Vannille chaarathu ninnille dhevaninnu
Thaazhvarayaatin theere
aaduvaan vanna കാറ്റില്‍
Kaalile paadhasaram
kaanaathe veenathengo
Thazhampoo kaattile chandana kattililo

അച്ചൻ ഒരു ഓർമ

അച്ചൻ ഒരു ഓർമ 
 


നീർ‍ക്കുമിള പോലെയാണീ മർത്ത്യ ജീവന്‍റെ

ആയുസ്സെന്നാരോ പറഞ്ഞറിഞ്ഞെങ്കിലും

ഇല്ല ഞാൻ‍ വിശ്വസിച്ചില്ലെന്റെയച്ചനി -

നെന്നെ വിട്ടെങ്ങൊ പറന്നു പോകും വരെ

ഓർ‍മയിൽ‍ നിറച്ചുമാ പുഞ്ചിരി നല്കിയാ -

തേജസ്സു മറഞ്ഞെങ്ങു പോയതെന്നറി വീല

എവിടെയായാലുമാ മനസ്സിൻതെളിച്ചമാണി-

ടറുന്ന വഴിയിലെൻ‍ ജീവനൗക .........

ഒരു നോക്കതല്ലെങ്കിലൊരു വാക്കു മിണ്ടുവാൻ‍

ഒരുമിച്ചിരുന്നോരോണമതുണ്ണുവാന്‍

കാറ്റായ് വെളിച്ചമായ്‌ കാകനായ് കത്തുന്ന -

ദീപമായ് , കനവിന്‍ കരിനിഴൽ‍ രൂപമായ്‌ ...

എന്നിലേക്കണയുമെൻ താത ചൈതന്യത്തിലാ -

ണിന്നുമെൻജീവിത നൗക ചരിപ്പതും




blothram

What Makes DAD?

God took the strength of a mountain
The majesty of a tree
The warmth of a summer sun
The calm of a quiet sea
The generous soul of nature
The comforting arm of night
The wisdom of the ages
The power of the eagle's flight
The joy of a morning in spring
The faith of a mustard seed
The patience of eternity
The depth of a family need
Then God combined these qualities
When there was nothing more to add
He knew His masterpiece was complete
And so
He called it ... Dad