Saturday, January 3, 2009

അച്ചൻ ഒരു ഓർമ

അച്ചൻ ഒരു ഓർമ 
 


നീർ‍ക്കുമിള പോലെയാണീ മർത്ത്യ ജീവന്‍റെ

ആയുസ്സെന്നാരോ പറഞ്ഞറിഞ്ഞെങ്കിലും

ഇല്ല ഞാൻ‍ വിശ്വസിച്ചില്ലെന്റെയച്ചനി -

നെന്നെ വിട്ടെങ്ങൊ പറന്നു പോകും വരെ

ഓർ‍മയിൽ‍ നിറച്ചുമാ പുഞ്ചിരി നല്കിയാ -

തേജസ്സു മറഞ്ഞെങ്ങു പോയതെന്നറി വീല

എവിടെയായാലുമാ മനസ്സിൻതെളിച്ചമാണി-

ടറുന്ന വഴിയിലെൻ‍ ജീവനൗക .........

ഒരു നോക്കതല്ലെങ്കിലൊരു വാക്കു മിണ്ടുവാൻ‍

ഒരുമിച്ചിരുന്നോരോണമതുണ്ണുവാന്‍

കാറ്റായ് വെളിച്ചമായ്‌ കാകനായ് കത്തുന്ന -

ദീപമായ് , കനവിന്‍ കരിനിഴൽ‍ രൂപമായ്‌ ...

എന്നിലേക്കണയുമെൻ താത ചൈതന്യത്തിലാ -

ണിന്നുമെൻജീവിത നൗക ചരിപ്പതും




blothram

No comments:

Post a Comment