മിഴിയടച്ചുകിടക്കയാണിന്നു നിന്‍
വരുവു കാത്തുഞാനീത്തഴപ്പായമേല്‍
മഴയോടുങ്ങാത്തൊരീക്കുളിര്‍രാവില്‍നിന്‍
മടിയിലെന്തേ കിടത്തിയില്ലിന്നു നീ
കെട്ടിയിട്ടുമുറുക്കിയെന്‍ചിന്തകളത്രയും
മഴയോടുങ്ങാത്തൊരീക്കുളിര്‍രാവില്‍നിന്‍
മടിയിലെന്തേ കിടത്തിയില്ലിന്നു നീ
കെട്ടിയിട്ടുമുറുക്കിയെന്‍ചിന്തകളത്രയും
കെട്ടുപൊട്ടിച്ചുപായവേ
അത്രയേറെക്കൊതിക്കുന്നു നിന്നെ ഞാനി
ത്രപരിഭവമെന്തിനായെന്‍ സഖീ
നിന്നെയുംകാത്തുകാത്തീക്കിടപ്പറ
തന്നിലേകാന്തനായ്ഞാന്‍കിടക്കവേ
ശാരികേ വന്നു തെല്ലോന്നിരിക്ക നീ
ചാരെയെന്‍മടിത്തട്ടിലോരിത്തിരി
ചാറ്റല്‍ വീണു നനഞ്ഞോരാച്ചേലയും
ചേര്‍ത്തു വച്ചൊന്നങ്ങുറങ്ങട്ടെയിന്നു ഞാന്‍
ചാരെയെന്‍മടിത്തട്ടിലോരിത്തിരി
ചാറ്റല്‍ വീണു നനഞ്ഞോരാച്ചേലയും
ചേര്‍ത്തു വച്ചൊന്നങ്ങുറങ്ങട്ടെയിന്നു ഞാന്‍
ദീപക് ജി നായര്‍









