മഴ
----------------------------
മഴ മഴ മഴ മഴ മഴയാണേ
മാനത്തൂന്നു കലിച്ചു മറിഞ്ഞങ്ങാർത്തു
തിമിർത്തു വരുന്നൊരു മഴയിത്
മഴയാണേ മഴയാണേ ....
ഇടവപ്പാതിയിലെത്ര കുരുന്നുകൾ
ഇലകുടചൂടി ചെറുവഴി താണ്ടി
ചെളിയിലിറങ്ങി കലപില കൂട്ടി
കുളിരു നിറച്ചു വരുന്നതു കണ്ടോ
മഴയാണേ, മഴയാണേ
പാടവരമ്പിലിരുന്നു കരഞ്ഞു
രസിക്കും മാക്രികളുത്സാഹത്തോടാര്‍പ്പു
വിളിച്ചിട്ടോടിച്ചാടിമറിഞ്ഞു കളിക്കും
പേക്രോം പേക്രോം എന്ന് വിളിക്കും
മഴയാണേ, മഴയാണേ....
കാലത്തൊരുമഴ ഉച്ചക്കൊരുമഴ
നാലുമണിക്കെന്‍ പള്ളിക്കൂടവരാന്തയിലെത്തി
മണിയടിയൊച്ചക്കൊപ്പം പെയ്യാന്‍
പാത്തുപതുങ്ങിയിരിക്കും മഴയിതു
മഴയാണേ, കള്ളമഴ
ചുട്ടുപഴുത്തൊരു മണ്ണിന്‍ചുടുനെടു
വീര്‍പ്പുകളെണ്ണി മടുത്തിട്ടാക്കരിമേഘക്കീറു
പകര്‍ന്നൊരു ദാഹജലത്തിനു പേരിത്
മഴയാണേ, മഴയാണേ ...
കട്ടുമുടിക്കും കുരുടന്മാര്‍ പലര്‍
കുത്തകയാക്കും കടല്‍നീരിന്‍ വില
കൊണ്ടറിയാന്‍ മഴ പെയ്യാതങ്ങിനെ
ചുണ്ടു വരണ്ടിവരാര്‍ത്തു കരഞ്ഞാല-
ന്നുതിരും മഴ സ്നേഹമഴ..
ദീപക് ജി നായര്‍
----------------------------
മഴ മഴ മഴ മഴ മഴയാണേ
മാനത്തൂന്നു കലിച്ചു മറിഞ്ഞങ്ങാർത്തു
തിമിർത്തു വരുന്നൊരു മഴയിത്
മഴയാണേ മഴയാണേ ....
ഇടവപ്പാതിയിലെത്ര കുരുന്നുകൾ
ഇലകുടചൂടി ചെറുവഴി താണ്ടി
ചെളിയിലിറങ്ങി കലപില കൂട്ടി
കുളിരു നിറച്ചു വരുന്നതു കണ്ടോ
മഴയാണേ, മഴയാണേ
പാടവരമ്പിലിരുന്നു കരഞ്ഞു
രസിക്കും മാക്രികളുത്സാഹത്തോടാര്‍പ്പു
വിളിച്ചിട്ടോടിച്ചാടിമറിഞ്ഞു കളിക്കും
പേക്രോം പേക്രോം എന്ന് വിളിക്കും
മഴയാണേ, മഴയാണേ....
കാലത്തൊരുമഴ ഉച്ചക്കൊരുമഴ
നാലുമണിക്കെന്‍ പള്ളിക്കൂടവരാന്തയിലെത്തി
മണിയടിയൊച്ചക്കൊപ്പം പെയ്യാന്‍
പാത്തുപതുങ്ങിയിരിക്കും മഴയിതു
മഴയാണേ, കള്ളമഴ
ചുട്ടുപഴുത്തൊരു മണ്ണിന്‍ചുടുനെടു
വീര്‍പ്പുകളെണ്ണി മടുത്തിട്ടാക്കരിമേഘക്കീറു
പകര്‍ന്നൊരു ദാഹജലത്തിനു പേരിത്
മഴയാണേ, മഴയാണേ ...
കട്ടുമുടിക്കും കുരുടന്മാര്‍ പലര്‍
കുത്തകയാക്കും കടല്‍നീരിന്‍ വില
കൊണ്ടറിയാന്‍ മഴ പെയ്യാതങ്ങിനെ
ചുണ്ടു വരണ്ടിവരാര്‍ത്തു കരഞ്ഞാല-
ന്നുതിരും മഴ സ്നേഹമഴ..
ദീപക് ജി നായര്‍
