ഒറ്റശ്വാസത്തില്‍ ചൊല്ലാം
-----------------------------------------
ചില്ലു ജാലകത്തിനപ്പുറത്തു നീ
വരുന്നതിന്നു കാത്തിരുന്ന കണ്ണുകള്‍
കഴച്ചു ഞാന്‍ കിടന്നുറങ്ങിയപ്പോഴെന്റെ
കനവില്‍ നൂറു മന്ദഹാസ മലര്‍
വിരിച്ചു മന്ദമായ് അണഞ്ഞതും,
തളര്‍ന്ന നിന്റെയുടലിലാകെ
മിഴികളാലുഴിഞ്ഞതും,
ചിരിച്ചു നിന്നൊരിതളുകള്‍
കൊരുത്തു ശ്വാസമാലയാല്‍
വിയര്‍ത്ത ദേഹമൊട്ടിവേഗ
മാര്‍ത്തിപൂണ്ടിറുക്കിമോഹ
വലകളില്‍ക്കുരുങ്ങി ദാഹ
മൊട്ടടക്കിനിദ്രവിട്ടുണര്‍ന്നു
ചില്ലുജാലകത്തിലേക്കുകണ്ണുനട്ടു
നീ വരുന്നതിന്നു കാത്തു
കാത്തിരുന്നു ഞാന്‍ ...
ദീപക് ജി നായര്‍
-----------------------------------------
ചില്ലു ജാലകത്തിനപ്പുറത്തു നീ
വരുന്നതിന്നു കാത്തിരുന്ന കണ്ണുകള്‍
കഴച്ചു ഞാന്‍ കിടന്നുറങ്ങിയപ്പോഴെന്റെ
കനവില്‍ നൂറു മന്ദഹാസ മലര്‍
വിരിച്ചു മന്ദമായ് അണഞ്ഞതും,
തളര്‍ന്ന നിന്റെയുടലിലാകെ
മിഴികളാലുഴിഞ്ഞതും,
ചിരിച്ചു നിന്നൊരിതളുകള്‍
കൊരുത്തു ശ്വാസമാലയാല്‍
വിയര്‍ത്ത ദേഹമൊട്ടിവേഗ
മാര്‍ത്തിപൂണ്ടിറുക്കിമോഹ
വലകളില്‍ക്കുരുങ്ങി ദാഹ
മൊട്ടടക്കിനിദ്രവിട്ടുണര്‍ന്നു
ചില്ലുജാലകത്തിലേക്കുകണ്ണുനട്ടു
നീ വരുന്നതിന്നു കാത്തു
കാത്തിരുന്നു ഞാന്‍ ...
ദീപക് ജി നായര്‍
No comments:
Post a Comment