നേരം വെളുക്കുവാൻ നേരമായില്ലിത്ര
നേരത്തെയെന്തിന്നെഴുന്നേല്ക്കണം
സ്കൂളിന്നവധിയാണത്രേ! സമരം, അടുത്തുള്ള
'ബാറു' തുറക്കുവാനത്രേ!
മൂടിപ്പുതച്ചു കിടന്നുറങ്ങാം, അൽപ്പനേരം,
വിശപ്പിൻ വിളികളെത്തും വരെ .
ഉമ്മറത്തിന്നും പതിഞ്ഞ ശബ്ദം, അച്ഛനെ-
ന്നത്തെയും പോലെണീറ്റതാകാം.
"വൈകുവാനാകില്ല പെണ്ണേ, വിതയ്ക്കണം
ചെല്ലട്ടെ ഞാനത്രടം വരേയ്ക്കും"
കോരന്നു കഞ്ഞിയുമായുച്ച നേരത്ത്
പോരണം എന്നു പറഞ്ഞു താതന്‍,
തോളില്‍ തുരുമ്പിച്ച തൂമ്പയുമേന്തി നെല്‍-
പ്പാടത്തിലേയ്ക്കു നടന്നു മെല്ലെ.
തോടുമുറിച്ചൂ കടന്നൂ, വരമ്പിലൂ-
ടായം പിടിച്ചു നടന്നൂ.
അല്‍പദൂരത്തിതാ കണ്ടൂ, വിളക്കിന്റെ
കൊച്ചുവെളിച്ചത്തിലായി,
കോരന്‍ വരമ്പിലിരുന്നു കൊണ്ടാരോടോ
തോരാതെയെന്തോ പറഞ്ഞു
പാടത്തു വിത്തു വിത കഴിഞ്ഞു, കോര-
നാര്‍ക്കോ കൊടുക്കുന്നു കൂലി.
വെള്ളിടി പോലെ മനസ്സില്‍ തെളിഞ്ഞു,
താന്‍ കണ്ടതു സ്വപ്നമാണെന്നോ?
ഇന്നലെയല്ലോ പണം തന്നു, കോരനീ
പാടം വിലയ്ക്കു വാങ്ങിച്ചൂ.
പെട്ടെന്നെഴുന്നേറ്റു ചെന്നു, ഉമ്മറ-
ത്തമ്മയിരുന്നു കേഴുന്നു .
ഒന്നുമറിയാതെയച്ഛന്‍, നെഞ്ചിന്‍
നീറ്റലണയ്ക്കുന്നു തെക്കായ്.
ദീപക് ജി നായര്‍
നേരത്തെയെന്തിന്നെഴുന്നേല്ക്കണം
സ്കൂളിന്നവധിയാണത്രേ! സമരം, അടുത്തുള്ള
'ബാറു' തുറക്കുവാനത്രേ!
മൂടിപ്പുതച്ചു കിടന്നുറങ്ങാം, അൽപ്പനേരം,
വിശപ്പിൻ വിളികളെത്തും വരെ .
ഉമ്മറത്തിന്നും പതിഞ്ഞ ശബ്ദം, അച്ഛനെ-
ന്നത്തെയും പോലെണീറ്റതാകാം.
"വൈകുവാനാകില്ല പെണ്ണേ, വിതയ്ക്കണം
ചെല്ലട്ടെ ഞാനത്രടം വരേയ്ക്കും"
കോരന്നു കഞ്ഞിയുമായുച്ച നേരത്ത്
പോരണം എന്നു പറഞ്ഞു താതന്‍,
തോളില്‍ തുരുമ്പിച്ച തൂമ്പയുമേന്തി നെല്‍-
പ്പാടത്തിലേയ്ക്കു നടന്നു മെല്ലെ.
തോടുമുറിച്ചൂ കടന്നൂ, വരമ്പിലൂ-
ടായം പിടിച്ചു നടന്നൂ.
അല്‍പദൂരത്തിതാ കണ്ടൂ, വിളക്കിന്റെ
കൊച്ചുവെളിച്ചത്തിലായി,
കോരന്‍ വരമ്പിലിരുന്നു കൊണ്ടാരോടോ
തോരാതെയെന്തോ പറഞ്ഞു
പാടത്തു വിത്തു വിത കഴിഞ്ഞു, കോര-
നാര്‍ക്കോ കൊടുക്കുന്നു കൂലി.
വെള്ളിടി പോലെ മനസ്സില്‍ തെളിഞ്ഞു,
താന്‍ കണ്ടതു സ്വപ്നമാണെന്നോ?
ഇന്നലെയല്ലോ പണം തന്നു, കോരനീ
പാടം വിലയ്ക്കു വാങ്ങിച്ചൂ.
പെട്ടെന്നെഴുന്നേറ്റു ചെന്നു, ഉമ്മറ-
ത്തമ്മയിരുന്നു കേഴുന്നു .
ഒന്നുമറിയാതെയച്ഛന്‍, നെഞ്ചിന്‍
നീറ്റലണയ്ക്കുന്നു തെക്കായ്.
ദീപക് ജി നായര്‍
