മോക്ഷം
ഭ്രാന്തനെന്നു വിളിക്കുവാനാരാണ്,
ഭ്രാന്തനല്ലാത്തതെന്നു നിനയ്ക്ക നീ
ഭാരമോരോന്നിറക്കിച്ചുമന്നു നാം
ഭാഗ്യമൊന്നേ തിരഞ്ഞു പോം മണ്ണിതില്‍.
ഭാണ്ഡമൊന്നൊന്നെടുത്തു നാം ജീവിത
കാണ്ഡമോരോന്നു താണ്ടിപ്പലേവഴി
മൂഡ്ഡസ്വപ്‌നങ്ങള്‍ കണ്ടൂ, പരസ്പ്പരം
ഗാഡ്ഡബന്ധങ്ങളാല്‍ സ്വയം ബന്ധിതര്‍.
ദേഹദേഹിതന്നന്തരം തേടി നാം
ദ്വേഷരോഷങ്ങളെല്ലാമടക്കി നല്‍ -
ദാഹമോടലഞ്ഞന്തിയില്‍, പുക്കുവാന്‍
ദ്വാരകാനാഥസന്നിധി തന്നിലായ്.
ഭാഷവേഷങ്ങളെല്ലാം ക്ഷരം, പരം
മോക്ഷമാണെന്നറിക നീ സന്തതം
സാക്ഷിയാകുവനല്ല സത്ക്കര്‍മ്മമോ-
ടക്ഷരത്തിലേക്കെത്തുവാനാകണം.
ദീപക് ജി നായര്‍
ഭ്രാന്തനെന്നു വിളിക്കുവാനാരാണ്,
ഭ്രാന്തനല്ലാത്തതെന്നു നിനയ്ക്ക നീ
ഭാരമോരോന്നിറക്കിച്ചുമന്നു നാം
ഭാഗ്യമൊന്നേ തിരഞ്ഞു പോം മണ്ണിതില്‍.
ഭാണ്ഡമൊന്നൊന്നെടുത്തു നാം ജീവിത
കാണ്ഡമോരോന്നു താണ്ടിപ്പലേവഴി
മൂഡ്ഡസ്വപ്‌നങ്ങള്‍ കണ്ടൂ, പരസ്പ്പരം
ഗാഡ്ഡബന്ധങ്ങളാല്‍ സ്വയം ബന്ധിതര്‍.
ദേഹദേഹിതന്നന്തരം തേടി നാം
ദ്വേഷരോഷങ്ങളെല്ലാമടക്കി നല്‍ -
ദാഹമോടലഞ്ഞന്തിയില്‍, പുക്കുവാന്‍
ദ്വാരകാനാഥസന്നിധി തന്നിലായ്.
ഭാഷവേഷങ്ങളെല്ലാം ക്ഷരം, പരം
മോക്ഷമാണെന്നറിക നീ സന്തതം
സാക്ഷിയാകുവനല്ല സത്ക്കര്‍മ്മമോ-
ടക്ഷരത്തിലേക്കെത്തുവാനാകണം.
ദീപക് ജി നായര്‍
No comments:
Post a Comment