Tuesday, July 23, 2013

തിരിഞ്ഞുനോട്ടം

തിരിഞ്ഞുനോട്ടം
 
 
ഈനിമിഷമിവിടെഞാന്‍വീണുപോയാലെ
 
ന്റെയീമഷിത്തുള്ളിയുറച്ചുപോയാല്‍..

കാണുവാനെത്രപേര്‍,കരയുവാനെത്രപേര്‍,

കണ്ടിട്ടുമറിയാതെപോകുന്നതെത്രപേര്‍.

ഇല്ലകണക്കുകള്‍സൂക്ഷിച്ചിട്ടില്ഞാനെ
 
ണ്ണിത്തുടങ്ങട്ടെയൊന്നുമുതല്‍ക്കിനി..

എണ്ണുവാനെളുപ്പത്തിനീചോദ്യക്കണ്ണാടിയെ,
 
എന്നിലേക്കല്‍പ്പംതിരിച്ചുപിടിച്ചുഞാന്‍....

എത്രപേര്‍കരയുമ്പോള്‍,കൂടെക്കരഞ്ഞുഞാന്‍...

എത്രപേര്‍ക്കായിസ്വയംപുഞ്ചിരിനെയ്തുഞാന്‍...

ശൂന്യമീക്കടലാസുകാണവേയറിയുന്നു,
 
ശേഷമീക്കാലത്തിലെന്‍,കര്‍മ്മങ്ങള്‍ ചെയ്യട്ടെഞാന്‍....

ദീപക് ജി നായര്‍

No comments:

Post a Comment