സ്വർഗ്ഗത്തിലേക്കുള്ള വഴി
ഇരവുപകലാക്കുമീച്ചേരിതന്നിലും,
ഇവിടുറങ്ങുന്ന ശാപജന്മങ്ങളിൽ......
ഇനിയുമണയാതെരിഞ്ഞിടുംനാളങ്ങളു
യിർകൊടുക്കുമീ ഹോമകുണ്ടങ്ങളിൽ
തേടിത്തിരഞ്ഞു ഞാനെവിടെയും കണ്ടില്ല
യെവിടെയാണെവിടെന്റെ സ്വർഗവാതിൽ
കടവാവൽ തൂങ്ങുന്നൊരെൻമനസ്സും,
പിന്നെ ശിവരാത്രിവാവിന്റെ നൊമ്പരങ്ങൾ...
നറുനെയ്യിലെരിയു ന്നനാരിജന്മം..
വെറും കറുകയിൽത്തീരുന്ന പിതൃകർമ്മവും
തേടിത്തിരഞ്ഞു ഞാനെവിടെയും കണ്ടില്ല
യെവിടെയാണെവിടെന്റെ സ്വർഗവാതിൽ
കണ്ണീരുണങ്ങാത്ത കണ്ണൂരിലും കാമ
ക്കണ്ണിൽ നിന്നുതിരും കനൽക്കാറ്റിലും
കാലിട്ടടിച്ചു ചിരിക്കും കുരുന്നിന്നു
കാലനായ് തീരുന്നൊരച്ചന്റെ കണ്ണിലും
തേടിത്തിരഞ്ഞു ഞാനെവിടെയും കണ്ടില്ല
യെവിടെയാണെവിടെന്റെ സ്വർഗവാതിൽ
-------------------------------------------------------------------------------------------
ദീപക് ജി നായർ
ഇരവുപകലാക്കുമീച്ചേരിതന്നിലും,
ഇവിടുറങ്ങുന്ന ശാപജന്മങ്ങളിൽ......
ഇനിയുമണയാതെരിഞ്ഞിടുംനാളങ്ങളു
യിർകൊടുക്കുമീ ഹോമകുണ്ടങ്ങളിൽ
തേടിത്തിരഞ്ഞു ഞാനെവിടെയും കണ്ടില്ല
യെവിടെയാണെവിടെന്റെ സ്വർഗവാതിൽ
കടവാവൽ തൂങ്ങുന്നൊരെൻമനസ്സും,
പിന്നെ ശിവരാത്രിവാവിന്റെ നൊമ്പരങ്ങൾ...
നറുനെയ്യിലെരിയു
വെറും കറുകയിൽത്തീരുന്ന പിതൃകർമ്മവും
തേടിത്തിരഞ്ഞു ഞാനെവിടെയും കണ്ടില്ല
യെവിടെയാണെവിടെന്റെ സ്വർഗവാതിൽ
കണ്ണീരുണങ്ങാത്ത കണ്ണൂരിലും കാമ
ക്കണ്ണിൽ നിന്നുതിരും കനൽക്കാറ്റിലും
കാലിട്ടടിച്ചു ചിരിക്കും കുരുന്നിന്നു
കാലനായ് തീരുന്നൊരച്ചന്റെ കണ്ണിലും
തേടിത്തിരഞ്ഞു ഞാനെവിടെയും കണ്ടില്ല
യെവിടെയാണെവിടെന്റെ സ്വർഗവാതിൽ
-------------------------------------------------------------------------------------------
ദീപക് ജി നായർ

No comments:
Post a Comment