സ്നേഹകാലം
വിടരാൻ കൊതിക്കുന്നൊരെൻ
മനോമുകുളത്തില്‍
ഉറയുന്നവർണ്ണം,
ഉറയുന്നവർണ്ണം,
വസന്തകാലം
കരയുമ്പോഴെൻ കണ്ണുനീരിന്നു-
മപ്പുറം
പടരും ചുവപ്പാണു
സൂര്യോദയം
പടരും ചുവപ്പാണു
സൂര്യോദയം
അകലങ്ങളിൽ നിന്നുമറിയാൻ
തുടങ്ങവേ
ഉയരും മിടിപ്പിതെൻ
ഉയരും മിടിപ്പിതെൻ
പ്രണയകാലം...
എന്റെനിശ്വാസങ്ങളെന്നിൽമ-
രിക്കുവാന്‍
ആരോ രചിച്ചതീ
ആരോ രചിച്ചതീ
വിരഹകാലം
കാലങ്ങളെല്ലാമീ നമ്മൾ
ചമച്ചതാണാകട്ടെ
എന്നുമൊരു
എന്നുമൊരു
സ്നേഹകാലം
ദീപക് ജി നായർ

No comments:
Post a Comment