Tuesday, July 23, 2013

കമ്പിയില്ലാക്കമ്പി

കമ്പിയില്ലാക്കമ്പി

ഇത്രധൃതിയിലെങ്ങോട്ടാ ?
 
എന്നുറ്റചങ്ങാതിയിന്നലെമരിച്ചുപോയ്...
 
ദൂതഹംസമായിരുന്നിലെനിക്കവൻ‍,
 
കൂട്ടുകാരനെൻ‍കൂടെപ്പിറന്നവൻ‍!!
 
കുട്ടിഫോണിനുംമുമ്പേനടന്നവൻ‍,
 
കേട്ടറിഞ്ഞുഞാനിന്നലെമരിച്ചവൻ‍...
 
കാശിന്നുകൊള്ളാത്തവൻ എൻതലമുറക്കാരനീ

വൃദ്ധസദനത്തിലേകസന്ദർശകൻ ..

അത്രടം വരെയൊന്നു പോകണമർപ്പിക്കണം,

രണ്ടുപൂക്കളേലുമെൻമ്പിയില്ലാക്കമ്പിക്കായ്

No comments:

Post a Comment