Thursday, July 25, 2013

ശില

ശില 


ശിലയിൽപ്പതിക്കുന്ന കാരിരുമ്പിന്നൊച്ച 
 
പതിയെപ്പതിഞ്ഞങ്ങലിഞ്ഞു പോയി 
 
എന്നിണപ്പൈങ്കിളി പാട്ടും നിറുത്തിയിട്ടി- 
 
ന്നലെയെങ്ങൊ പറന്നു പോയി ..............
 
അറിയാതെയാണു ഞാനരിവച്ചു കാത്തിരുന്ന- 
 
റിയുമ്പോളെൻതനുതണുത്തു പോയി ....
 
ഇന്നലെ വെളുപ്പിനെൻ കൈയ്യിൽനിന്നും
 
വാങ്ങിയൂതിക്കുടിച്ചു, ചെറു ചൂടുകാപ്പി ...
 
പിന്നെത്തിരിഞ്ഞു നോക്കാതെ നീ പോയപ്പോ
 
ഴെന്നിടങ്കണ്ണൊന്നു, പിടഞ്ഞതെന്തേ ....
 
ശിലകൊണ്ടൊരായിരം  ശിൽപ്പങ്ങൾ പണിത നിൻ 

ശിരസ്സിന്നു ശിലയോടു ചേർന്നിടുമ്പോൾ ,,,,

ഇനി നീ വരില്ലെന്നതറിയാതെ ഞാൻ നിന്റെ 

വരവു കാത്തുമ്മറപ്പടി യിൽ നില്ക്കെ 
 
ഒരുകാറ്റുവന്നെന്റെ കാതിൽപ്പറഞ്ഞു ഞാ 

നകലുന്നു, നീയിന്നനാഥയായി .........

ദീപക് ജി നായർ 

 



 

No comments:

Post a Comment