Wednesday, July 24, 2013

അമ്മയോട്

അമ്മയോട് 

എന്നിട്ടും നിന്നെ ഞാൻ സ്നേഹിക്കുന്നു, നീ 

യെൻകണ്കണ്ട ദൈവമെന്നറിയുന്നു ഞാൻ  

ഇത്ര ചെറുപ്രായത്തിലറിയാതെ ഞാൻ ചെയ്ത 

തെറ്റതെന്താണെന്നറിയില്ലെനിക്കമ്മേ...

ഒട്ടു കൊതിച്ചു ഞാനമ്മതൻ മടിയിലായി 

ഷ്ടത്തോടൊന്നു കിടന്നു മയങ്ങുവാൻ 

എങ്കിലും ദൂരെ നിന്നാണു ഞാനെപ്പോഴും

കണ്ടതുമറിഞ്ഞതും, നിൻ ലാളനങ്ങളെ ...

എത്ര കൊതിച്ചു ഞാനമ്മയുരുട്ടിടും 

വാത്സല്യതേൻചോറുരളയൊന്നുണ്ണുവാൻ ....

എന്നാലുമെന്നുമടുക്കളത്തിണ്ണയിൽ 

കണ്ണീരിൽ മുക്കിയെന്നന്നം കഴിച്ചു ഞാൻ 

എന്നിട്ടുമെന്തേയറിയാതെ പോയി നീ 

നിന്നിൽക്കുരുത്തോരീ സ്നേഹപുഷ്പത്തിനെ ....

ഇന്നു ഞാനീയാശുപത്രിക്കിടക്കയിൽ 

 നിന്നുടെ ദാനമാം, ജീവനു കൊതിക്കവേ 

ഒന്നോടിവന്നെന്നരികിലിരിക്കുമോ 

ഒരല്പമെന്നെത്തലോടിയുറക്കുമോ ...

ദീപക് ജി നായർ














 

No comments:

Post a Comment