Sunday, November 3, 2013

ഓര്‍മ്മകള്‍   ഒഴുകിയകന്നു പോയ്,

ഓളങ്ങള്‍ പോലെ നീ എങ്ങോ മറഞ്ഞു പോയി

ഒരു മാത്ര മാത്രമായ് കുളിരേകി മാരുതന്‍

മലകള്‍ക്കുമപ്പുറമലിഞ്ഞു പോയി

മഴ കാത്ത വേഴാമ്പലാമെന്‍ മനസ്സിലെ

മലരുകളെല്ലാം കൊഴിഞ്ഞു പോയി

മീട്ടുവാന്‍ ഇനിയെത്ര പാട്ടുകള്‍ ബാക്കിയായ്

കൂട്ടിലെ കിളിയും പറന്നു പോയി

എന്നിലെ എന്നെ തിരഞ്ഞു ഞാനലയുന്നു

എത്തുക നിന്നിലേക്കായിരിക്കാം






 

No comments:

Post a Comment