നിസ്സഹായതേ! നീയും ചിരിക്കയോ ?നിശ്ശബ്ദമീ നൊമ്പരമാരറിഞ്ഞീടുവാന്‍
നിഗൂഡ്ഢമാം, മന്ദഹാസത്തിനപ്പുറം
നിരര്‍ത്ഥകമാകുമീ സ്നേഹ വാത്സല്യവും
നിരാലംബരാണിവര്‍, ഇന്നിന്റെ അമ്മമാര്‍
നിസ്വാര്‍ത്ഥം, ഇന്നലെയെ ഊട്ടി വളര്‍ത്തിയോര്‍
നാളെ തന്‍ സ്വപ്നങ്ങള്‍ക്കായിരം നിറം നല്‍കാന്‍
നാളിതുവരേയ്ക്കും നിറസ്വപ്ങ്ങള്‍ കാണാത്തവര്‍
നികൃഷ്ട ബാല്യവും, കൌമാര നിരാശകള്‍
നിസ്സംഗ യൌവനം, നിറമറ്റ വാര്‍ധക്യവും,
നിനച്ചിടാതെ വന്നകലവേ, മുറപോലെ
നിസ്സഹായതേ! നീയും ചിരിക്കയോ ?
നിശ്ശബ്ദമീ നൊമ്പരമാരറിഞ്ഞീടുവാന്‍
No comments:
Post a Comment