ഉറക്കം വെടിഞ്ഞു നീ വെളിച്ചം പരത്തുവാൻ
ഉദിക്കുന്നതും കാത്തു കാത്തു ഞാൻ നില്ക്കവേ
നിദ്ര വെടിഞ്ഞു നിലാവ് പരത്തിയ
നിശാപതി മിഴിയടച്ചെങ്ങോ മറഞ്ഞു പോയ് .
താതനായ് നീയെനിക്കമ്മ ഭൂവല്ലയോ
താപാനുതാപങ്ങളെല്ലാം മറന്നു ഞാൻ
മണ്ണാകുമമ്മ തൻ മാറിൽ കിടന്നു ഞാൻ
വിണ്ണിലെൻ താതനെ കണി കാണുവാൻ സദാ
കുഞ്ഞിളം രശ്മിയാൽ എന്നെ തലോടവേ
മഞ്ഞുകണം പോലെയുരുകുമെൻ മാനസം
വെയിലിന്നു ചൂട് പകർന്നു നീ ശാസനാ -
ശരമെന്നിലെയ്യവേ, ശരണമായ് അമ്മ തൻ
കുളിരുചോരാത്ത, നീർച്ചാലിൽ കുളിച്ചു ഞാൻ.
ശാന്തമായ് നീ വരും സന്ധ്യയിൽ പിന്നെയും
ശോകം വെടിഞ്ഞു ഞാൻ തീരത്തു കാത്തിടാം.
ശോണിമയെന്തേ അകന്നതില്ലിപ്പൊഴും
ശോഭിതമായ കപോല തടങ്ങളിൽ.
വീണ്ടും തളർന്നു നീ അകലവേ, തീരത്ത് ,
അമ്മ തൻ ചാരെ ഉറങ്ങിടാം പിന്നെയും.
ഉദിക്കുന്നതും കാത്തു കാത്തു ഞാൻ നില്ക്കവേ
നിദ്ര വെടിഞ്ഞു നിലാവ് പരത്തിയ
നിശാപതി മിഴിയടച്ചെങ്ങോ മറഞ്ഞു പോയ് .
താതനായ് നീയെനിക്കമ്മ ഭൂവല്ലയോ
താപാനുതാപങ്ങളെല്ലാം മറന്നു ഞാൻ
മണ്ണാകുമമ്മ തൻ മാറിൽ കിടന്നു ഞാൻ
വിണ്ണിലെൻ താതനെ കണി കാണുവാൻ സദാ
കുഞ്ഞിളം രശ്മിയാൽ എന്നെ തലോടവേ
മഞ്ഞുകണം പോലെയുരുകുമെൻ മാനസം
വെയിലിന്നു ചൂട് പകർന്നു നീ ശാസനാ -
ശരമെന്നിലെയ്യവേ, ശരണമായ് അമ്മ തൻ
കുളിരുചോരാത്ത, നീർച്ചാലിൽ കുളിച്ചു ഞാൻ.
ശാന്തമായ് നീ വരും സന്ധ്യയിൽ പിന്നെയും
ശോകം വെടിഞ്ഞു ഞാൻ തീരത്തു കാത്തിടാം.
ശോണിമയെന്തേ അകന്നതില്ലിപ്പൊഴും
ശോഭിതമായ കപോല തടങ്ങളിൽ.
വീണ്ടും തളർന്നു നീ അകലവേ, തീരത്ത് ,
അമ്മ തൻ ചാരെ ഉറങ്ങിടാം പിന്നെയും.
No comments:
Post a Comment