Saturday, November 2, 2013

സ്വരമേഴുമമ്മയായ് കാതില്‍ പതിക്കവേ

മനതാരിലമ്മ തന്‍ സ്നേഹ രൂപം

സൂര്യതാപം മെല്ലെ ഉച്ചിയിലേല്ക്കവേ

താതനെന്‍ ചാരെ ചിരിച്ചു നില്ക്കും

താരകരൂപമായ്‌ വാനിലൂടലയവേ

താമരപ്പൂമുഖം കണ്ണു ചിമ്മും

താഴേക്കു പോരുകെന്നുണ്ണീ, നിനക്കൊരു

താരാട്ടുപാടുവാന്‍ കാത്തിരിപ്പൂ

മൂവരും മൂവഴി മൂളിപ്പറന്നു പോയ്‌

മോദമായ്, എങ്ങോ മറഞ്ഞിരിപ്പൂ

സ്വരമായി, സൂര്യനായ്, താരകരൂപമായ്‌

മരുവുക സതതമെന്‍ മനതാരു തന്നിലായ്

 

No comments:

Post a Comment