ഗംഗയോട്
ഗംഗേ-----------------
ഹിമവാനു മുൻപേ പിറന്നു
ഭാരത മണ്ണിലുണർവേകി നീ
പതഞ്ഞൊഴുകിടുമ്പോൾ
പല സംസ്കൃതിക്കു നീ സാക്ഷിയാണന്നു
തൊട്ടറിയുന്നതീ മണ്ണിനോരോമിടിപ്പുകളു
മിവിടേ ജനിച്ചുമരിച്ച സത്യങ്ങളും .
കപിലശാപത്തിന്റെ അഗ്നിയേറ്റുഴറി
യോർക്കഭയമായ് നീ മണ്ണിലവതരിച്ചു
ദേവപ്രയാഗിൽ നിന്നുറവെടുത്തൂ, മണ്ണിൽ
ദേവിയായോഴുകി നീ ശാന്തം
വറുതിയിൽ ഈ ശുദ്ധതെളിനീരോഴുക്കി നീ
മുറജപദീപം തെളിച്ചു വച്ചു
അലയുന്നൊരാത്മക്കളലിയുന്നുനിന്നിൽ
നീയരുളുന്നു മോക്ഷമീമണ്ണിൽവച്ചേ
അണയുന്നു ഞാനുമെന്നുടലോടെ മോക്ഷ
മോടലിയുവാൻനിൻമടിത്തട്ടിലമ്മേ
അണകെട്ടിനിൻവഴിതടഞ്ഞോരീ കാട്ടാള
രൊരു കുഴി നിനക്കായൊരുക്കിടുമ്പോൾ
എവിടെ നീ പോയ് മോക്ഷമടയും? നിൻ
പുണ്യങ്ങളേതു ഗംഗയിൽ നീയൊഴുക്കും
ദീപക് ജി നായർ

നന്നായിട്ടുണ്ട്. . .
ReplyDelete