തിരുവോണം
ഓണമിങ്ങെത്തി തിരുവോണമെത്രയോ
കാലമായ്ക്കളിയുംചിരിയുംമറന്നുഞാൻ
അത്തത്തലേന്നു തുടങ്ങുന്ന ചിന്തകൾ !
എത്ര കണ്ടാലും മതിവരാപൂക്കളമൊത്തു
ചേർന്നിട്ടതുമോർമകൾമാത്രമായ് !!
പൂക്കൂടയേന്തിയെൻ കൂട്ടുകാരൊന്നിച്ചു
പൂക്കളെത്തേടിപ്പറന്നൊരെൻ ബാല്യമേ
മുറ്റത്തു ചാണകം മെഴുകുമെന്നമ്മയും
മുക്കൂറ്റിപൊട്ടിച്ചെടുത്തതെൻമുത്തശ്ശി
മണ്ണുകുഴച്ചുതിടുക്കമോടച്ഛനും
മന്നനാം മാവേലിയെത്തീർത്തിടുന്നതും
ഇന്നലെപോലെയാണെല്ലാമെനിക്കിന്നു
മണ്ണിൽനിന്നെല്ലാമകന്നുപോയീല്ലയോ ....
ഒന്നു തിരിച്ചു പോകേണമാബാല്യത്തിൽ
എല്ലാമൊരിക്കലൂടോന്നു രുചിക്കണം
തെല്ലു തിരിച്ചിടാമീക്കാലചക്രത്തെയു-
ണ്മനിറഞ്ഞൊരാഭൂതകാലത്തിനായ്
ദീപക് ജി നായർ
No comments:
Post a Comment