ഭാഗീരഥി
കാറ്റുമൂളിക്കൊടുങ്കാറ്റുപോലെ
വന്നാർത്തലച്ചുവീണാക്കരിമ്പാറകൾ .
ചേർത്തുവച്ചെൻശിരസ്സുനിൻമാറിലേ
ക്കൂറ്റിയുറച്ചൊരീചോപ്പുനിൻനെറ്റിമേൽ
കണ്ടതില്ലനീയെൻ കളിത്തോഴിനീ
യെന്തിതിത്രപരിഭവംകാട്ടുവാൻ ..
കണ്ണുനീർച്ചാലുകീറിയകവിൾത്തടമെ
ന്തിതിത്രചുവന്നുതുടുക്കുവാൻ ..
കണ്ണുമൂടിയ ഗാന്ധാരി പോലെ നീ
യന്ധയായിന്നുറക്കം നടിക്കയോ
നിന്നിൽ നിന്നുമുതിർന്നൊരീത്തീച്ചൂ
ടിലെത്രജന്മങ്ങൾ ചുട്ടെരിഞ്ഞീടുന്നു
പുണ്യപാപങ്ങൾ കൈകോർത്തുകൊണ്ടു
നിന്നാമടിത്തട്ടിൽ വീണുകിടക്കവേ...
പൊറുക്കുക, ഭാഗീരഥീയടക്കുക നിൻകോപം,
ചുരത്തുക സ്നേഹാമൃതം, പരക്കെയീ മണ്ണിൽ നീ....
ദീപക് ജി നായർ

No comments:
Post a Comment