മടുത്തുവന്നൊന്നിരിക്കാത്തതെന്തുനീ
കടുത്തതീച്ചൂളയിലെന്റെദേഹമു
രുക്കിനിൻതനുകറുത്തിടുമ്പോൾ
ഒരിറ്റുനീരുകുടിച്ചിടാത്തതെന്തയി
ത്തമാണോനിനക്കുമിപ്പൊഴും
തെളിഞ്ഞവെട്ടത്തിലടുത്തുകൂടിനീ
യിരുട്ടിലെന്നെത്തനിച്ചാക്കിയെപ്പൊഴും
തളർന്നുഞാനൊന്നിരുന്നുപോയാലിതെ
ത്രയാശ്ചര്യമൊരുകുട്ടിയായിനീ...
ഒരിക്കലെങ്കിലുമുരിയാടിയില്ലനീ
യടുത്തുവന്നില്ലകരുത്തുകാട്ടുവാൻ ...
കടങ്ങൾ ബാക്കിയായ്ക്കടന്നുപോകവേ
യെരിഞ്ഞടങ്ങിയോയെൻചിതതന്നിൽ നീ...
ദീപക് ജി നായർ
ത്തമാണോനിനക്കുമിപ്പൊഴും
തെളിഞ്ഞവെട്ടത്തിലടുത്തുകൂടിനീ
യിരുട്ടിലെന്നെത്തനിച്ചാക്കിയെപ്പൊഴും
തളർന്നുഞാനൊന്നിരുന്നുപോയാലിതെ
ത്രയാശ്ചര്യമൊരുകുട്ടിയായിനീ...
ഒരിക്കലെങ്കിലുമുരിയാടിയില്ലനീ
യടുത്തുവന്നില്ലകരുത്തുകാട്ടുവാൻ ...
കടങ്ങൾ ബാക്കിയായ്ക്കടന്നുപോകവേ
യെരിഞ്ഞടങ്ങിയോയെൻചിതതന്നിൽ നീ...
ദീപക് ജി നായർ

No comments:
Post a Comment