'മദേഴ്സ് ഡേ'
കർക്കിടകം കലിച്ചുമറിഞ്ഞാർത്തു
പെയ്തൊരാരാവിലെപ്പോഴോ
പേറ്റുനോവറിഞ്ഞുനീയെന്നെമുറിച്ചുമാറ്റവേ
നിന്റെ ചൂടറിഞ്ഞു സുഖമായ് കണ്ണടച്ചുറ -
ങ്ങിയോരെൻമിടിപ്പുകളിന്നലെവരെനിൻ
ഹൃദയത്തിൻ താളലയങ്ങളിൽ ഞാനും ....
ഇന്നുനീയന്ന്യയാണെനിക്കു, സ്വയംമിടിക്കുന്ന
ഹൃദയമുണ്ടതിൽ, നിറമുള്ളസ്വപ്നങ്ങളും
എഴുതി വയ്ക്കാം നിൻ നാമവും വിലാസവും
നിന്നെയോർക്കാനൊരു ദിനമുണ്ടന്നുഞാനെൻ
പരിചയംപുതുക്കിടാമമ്മയാവുക
നീയന്നേക്കു മാത്രമായ്
ദീപക് ജി നായർ

No comments:
Post a Comment