പുനർജ്ജനി
ഉടഞ്ഞചേലകൾവലിച്ചുചുറ്റി
നീനടന്നുനീങ്ങുമാനിരത്തിലാകവേ
കൊഴിഞ്ഞുവീണൊരാ ചുവന്ന പൂക്കളും
ചിരിച്ചുതള്ളിടും നിശബ്ദ ജീവിതം
തളർന്നിടാതെനീയണച്ചുചേർത്തിന്നു
കെടുത്തിയെത്രമേൽവിറച്ചൊരഗ്നിയും
കൊടുത്തു സർവ്വവുമെടുത്തിടാതെനീ
യുണർത്തു പാട്ടുകളുയർന്നിടും വരെ
ജനിച്ചതല്ലയീച്ചുവപ്പുകോട്ടയിലൊ
ഴുക്കിൽ വന്നങ്ങടിഞ്ഞു പോയതോ?
കഴുത്തിനൊപ്പമുയർന്നോരാത്തിര -
നടുക്കുനീതുഴയെറിഞ്ഞു നീന്തിയോ ?
അകത്തുനിന്നൊരീയഴുക്കതൊക്കെയും
തുടച്ചുദീപങ്ങൾ തെളിച്ചുവയ്ക്കുക
പുന:പ്രതിഷ്ഠയാലുടഞ്ഞ വിഗ്രഹമെ
ടുത്തുശ്രീകോവിൽനടക്കൽ വയ്ക്കുക
ദീപക് ജി നായർ

No comments:
Post a Comment