പ്രിയപ്പെട്ട കൂട്ടുകാരന്
മൗനമേ നിൻ ചിരിമഴയിൽ കുതിർത്തി നീ
മറ്റാരുമറിയാതൊളിപ്പിച്ച നോവിന്റെ
നിറമറ്റ മനസിലെ തിര കാണ്‍മതിന്നു ഞാൻ
കാലമേ നീയെന്നുമവനായി കാത്തൊരാ
മണമറ്റ പൂക്കൾ കൊഴിഞ്ഞൊരീ വാസന്ത
തീരത്തു കുതിരക്കുതിപ്പിനായ് വ്യർഥമാം
മോഹങ്ങൾ കണ്ടശ്ശ്വമേധം നടത്തിയോൻ
കനലു കത്തിയെരിഞ്ഞിടാതടുപ്പിലെ
ക്കനലതെല്ലാം നിറച്ച നിൻ നിനവുകൾ
കടല വിറ്റു നടന്നൊരാ സന്ധ്യകൾ
കടമെടുത്തൊരാ പുസ്തക സഞ്ചികൾ
മുറിവു കൊണ്ടു തളർന്ന നിന് കാലുകൾ
അറിവു തേടി കുതിച്ചെത്ര കാതങ്ങൾ
അലറിപ്പതക്കുന്ന തിരകൾക്കു മീതെയൊരു
സ്വപ്നചങ്ങാടം തുഴഞ്ഞെങ്ങു പോയി നീ
കണ്ടതില്ലിത്ര നാളായാതെങ്കിലും നിൻ
ചുണ്ടിലുണ്ടായിടട്ടെയൊരു പുഞ്ചിരി
കണ്ണുനീർപ്പൂക്കളൊക്കെ കൊഴിഞ്ഞു പോയ്
നല്ല നാളേക്കു മംഗളാശംസകൾ !!
ദീപക് ജി നായർ
മൗനമേ നിൻ ചിരിമഴയിൽ കുതിർത്തി നീ
മറ്റാരുമറിയാതൊളിപ്പിച്ച നോവിന്റെ
നിറമറ്റ മനസിലെ തിര കാണ്‍മതിന്നു ഞാൻ
കാലമേ നീയെന്നുമവനായി കാത്തൊരാ
മണമറ്റ പൂക്കൾ കൊഴിഞ്ഞൊരീ വാസന്ത
തീരത്തു കുതിരക്കുതിപ്പിനായ് വ്യർഥമാം
മോഹങ്ങൾ കണ്ടശ്ശ്വമേധം നടത്തിയോൻ
കനലു കത്തിയെരിഞ്ഞിടാതടുപ്പിലെ
ക്കനലതെല്ലാം നിറച്ച നിൻ നിനവുകൾ
കടല വിറ്റു നടന്നൊരാ സന്ധ്യകൾ
കടമെടുത്തൊരാ പുസ്തക സഞ്ചികൾ
മുറിവു കൊണ്ടു തളർന്ന നിന് കാലുകൾ
അറിവു തേടി കുതിച്ചെത്ര കാതങ്ങൾ
അലറിപ്പതക്കുന്ന തിരകൾക്കു മീതെയൊരു
സ്വപ്നചങ്ങാടം തുഴഞ്ഞെങ്ങു പോയി നീ
കണ്ടതില്ലിത്ര നാളായാതെങ്കിലും നിൻ
ചുണ്ടിലുണ്ടായിടട്ടെയൊരു പുഞ്ചിരി
കണ്ണുനീർപ്പൂക്കളൊക്കെ കൊഴിഞ്ഞു പോയ്
നല്ല നാളേക്കു മംഗളാശംസകൾ !!
ദീപക് ജി നായർ
No comments:
Post a Comment