ഇരുണ്ട തെരുവിലെ പുകയുന്ന കനൽ
കറുത്ത പുകയിലച്ചുണ്ടുകളിൽ
ചുവന്ന രക്തക്കറ
കണ്ണുകളിൽ ഗാന്ധി സ്നേഹം
ജീവവായു നല്കി അകന്ന നിശ്വാസം, തിരികെ വന്ന ആശ്വാസം...
കാത്തിരുപ്പിന്റെ തളർച്ചയിൽ,
മയങ്ങിപ്പോയ പ്രതീക്ഷകൾ ..
ലഹരിനിറച്ചു ഉന്മത്തനായി
ആടി അകലുന്ന പ്രേത വഴികൾ..
അങ്ങകലെ , കറുത്ത പർദ്ദയിൽ ഉറങ്ങുന്ന യൗവനം
ഓരിയിട്ടു കുതിച്ചു പായുന്ന പേപ്പട്ടികൾ
കണ്ണുകളിറുക്കി അടച്ച്, ഒന്നും കാണാനാകാതെ
ഒരു കുറിഞ്ഞി പൂച്ച ...
ആ കൃഷ്ണപക്ഷ രാവിൽ വിരിഞ്ഞ
മണമറ്റ ചുവന്ന പൂക്കൾ അവിടെ കൊഴിഞ്ഞു വീണു കിടന്നു

No comments:
Post a Comment