ഇലഞ്ഞി പൂക്കൾ
പൂത്ത ഇലഞ്ഞി മരത്തിന്റെ ശിഖരത്തിൽ
ഇരുന്നു കുറുകുന്ന നിന്നെ ഞാൻ ആദ്യം കാണുമ്പോൾ
നീ അഹങ്കാരി ആയിരുന്നു
എനിക്ക് എത്താത്ത ഉയരത്തിൽ ഇരുന്നു
ഇലഞ്ഞിപ്പഴം ഒറ്റയ്ക്ക് നുണയുന്നതിന്റെ അഹങ്കാരം
പിന്നെ പിന്നെ എന്റെ സങ്കടം കണ്ടു കരളലിഞ്ഞു
നീ കൊത്തി അടർത്തി ഇട്ടു തന്ന നല്ല ചുവന്ന ഇലഞ്ഞി പഴത്തിലൂടെ
നമ്മൾ കൂട്ടുകാർ ആയി...
കുറച്ചു വളർന്നപ്പോൾ ഇണയോടൊത്ത്
ഇലഞ്ഞി മരത്തിൽ ഇരുന്നു കൊക്കുരുമ്മുന്ന നിന്നെ
ഞാൻ അസൂയയോടെ ആണ് നോക്കി നിന്നത്
മേൽച്ചൂട് പകർന്നു അടയിരുന്നു വിരിയിച്ച നിന്റെ രൂപം ഉള്ള
കുഞ്ഞികുറുമ്പൻമാരെനിക്ക് കൌതുകം ആയിരുന്നു...
അവർ കൂട് വിട്ടു പറന്നു പോകും വരെ
ഇന്ന് വീണ്ടും നമ്മൾ ... നീ ഇലഞ്ഞിയുടെ ശിഖരത്തിൽ തനിച്ച് ..
ഞാൻ താഴെയും..
നാലു കണ്ണുകളിലും ഒരേ ഭാവം .. ദൈന്യത !!

No comments:
Post a Comment