ഭ്രാന്തൻ ചിന്തകൾ
പത്തു സെന്റു പാടം ചെളി വരമ്പ് കൊണ്ട് വളഞ്ഞെടുത്തു
ഞാനും ഒരു ജന്മി ആയി
ഉഴുതു മറിച്ച പുഞ്ചപ്പാടത്ത്, സ്വപ്‌നങ്ങൾ മുളപ്പിച്ചു വിതയിട്ടു
കണ്ണീരും വിയർപ്പും തേകി...
ഇടതു തോളിലെ മുതലാളിത്തത്തിന്റെ കസവുമുണ്ട്
അരയിൽ മുറുക്കി കിടന്നുറങ്ങി ...
പതിരു മാറ്റി പതമ്പളന്നു കൊടുത്തപ്പോൾ , ചിരുതപ്പെണ്ണൊന്നു ചിരിച്ചു കാട്ടി
ഇടതു കയ്യിൽ പിടിച്ച അരിവാൾ അവൾ ഒന്ന് മുറുക്കി
പിടിച്ചു...
ചുവന്ന സൂര്യൻ അപ്പോഴും പടിഞ്ഞാറ് തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു
പത്തായ പലക ഇളക്കി നെല്ല് തിന്നാൻ വന്ന ചുണ്ടെലി
തട്ടിൻ മുകളിൽ നിന്നോടി പോയി ...
ചിരുതയാകട്ടെ എലിവിഷവും വച്ച് കാത്തിരുന്നു ...

No comments:
Post a Comment