Sunday, August 5, 2018

പനിക്കുവാനെത്രകൊതിച്ചിരുന്നു
പണ്ടടുത്തിരുന്നമ്മ,നനുത്തശീലയാൽ
തുടച്ചു തന്നതും, തുടിച്ച കൺകളിൽ
നിറഞ്ഞ സ്നേഹമോടടുത്തിരുന്നതും
പുതച്ചു വല്ലാതെ കിതച്ചുറങ്ങവേ
പകച്ചു നെറ്റിയിൽ പകർന്ന ചുംബനം
കൊതിച്ചിരുന്നു ഞാൻ പനിച്ചു തീരാതെ
പുതച്ചു പുഞ്ചിരിയൊളിച്ചുറങ്ങുവാൻ.

No comments:

Post a Comment