Sunday, August 5, 2018

മൂന്നടി മണ്ണ് നിഷേധിക്കുന്നവരോട് ,
ആറടി മണ്ണിൽ നീ നിന്റെ പേര്, അടയാളപ്പെടുത്തി വയ്ക്കുക.

നിന്റെ ചൂടിലുരുകിപ്പോയ മഞ്ഞുമലയുടെ
പ്രവാഹത്തിൽ ഒലിച്ചു പോകാതെ,
നീ കടിച്ചുതൂങ്ങുക.

തണുത്തുറഞ്ഞ താഴ്‌വരയിലേക്ക്, ഇറുത്തെറിഞ്ഞ രക്തപുഷ്പത്തിലും,
നീ തിരഞ്ഞു തളർന്ന തേൻതുള്ളിമധുരം
നിനക്ക് കയ്പ്പുനീരാകട്ടെ.

കാലം നിനക്കായ് മാത്രം കരുതിവച്ച കയ്പ്പുനീർ!!!!

ദീപക് ജി നായർ

No comments:

Post a Comment