ഇനിയെന്തു പറയേണ്ടു നിന്നോടെനിക്കുള്ള
പ്രണയമൊരു മഴ പോലെ പെയ്തു തോർന്നീടവേ
ഇടവമാസത്തിലെ മഴ കാത്തിരുന്നു ഞാനൊടുവിലീയിടിമിന്നലതിൽ വീണെരിഞ്ഞു പോയ്
കടപുഴകി വീണൊരെൻ സ്വപ്നവൃക്ഷങ്ങളെ
വിറകായ് എരിച്ചു, ചിരിച്ചു നില്ക്കുന്നു നീ
കരളിന്റെ ശാഖിയിൽ കൂടുവച്ചരുമയാം
കിളി തന്റെ ചിറകരിഞ്ഞുടലും കരിച്ചു നീ
വേനലാണേറ്റം പ്രിയംകരം,
മഴയെന്ന മായക്കുളിർതന്നു പോകല്ലെ തെന്നലേ...
ദീപക് ജി നായർ
No comments:
Post a Comment