Sunday, August 5, 2018

വേനൽത്തീമഴ പെയ്യുമ്പോൾ
കുളിരേകുമൊരല്പമിടം തേടി
കാടുകൾ മേടുകൾ താണ്ടിപ്പലവഴി
ഓടിനടന്നവരന്തി വരെ
ചുട്ടെരിയുന്ന മരക്കാട്ടിൽ ജല-
മൊട്ടു കൊതിക്കും പൂമരമേ
വറ്റിവരണ്ട മണൽക്കാടിൻ വഴി -
വിട്ടൊരുകൂട്ടിനു പോരുന്നോ?
നട്ടുച്ചയ്ക്കു തണൽ തരുമമ്മ
ത്തരുവിനു പറയാനെന്തുണ്ട്?
കത്തിയെരിഞ്ഞും കാത്തുവളർത്തിയ
മക്കളെയെങ്ങാൻ കണ്ടെന്നാൽ
പറയുക കൂടു പണിഞ്ഞീടാൻ കരി -
യിലകളുടുത്തൊരു അമ്മ മരം
വഴികളിൽ മിഴികളെറിഞ്ഞൊരു പകലിൻ
പടിയിലുറങ്ങിയിരിക്കുന്നു.

ദീപക് ജി നായർ

No comments:

Post a Comment