ഒരു നോക്കു കൂടി കൊതിച്ചു ഞാൻ കാണുവാൻ
ഒരു വാക്കു കൂടി കൊതിച്ചു ഞാൻ പറയുവാൻ !
ഇതു ജീവിതം, സ്നേഹവഴികളിൽ നോവുമായ് കാത്തു നില്ക്കുന്നൊരാ കനിവറ്റ രോഗമേ കരുണ തേടുന്നിതാ
ഇതു ജീവിതം, നേരമിരുളുന്നതറിയാതെ
എന്തിനോ പരതി പടിഞ്ഞാറു പൊലിയുന്ന
സൂര്യഗോളത്തിൻ കഥാന്ത്യം കണക്കേ നീ.
ഇതു ജീവിതം,
നീലനഭസ്സിൽ ചിരിക്കുന്ന താരമായ്, ഒറ്റയ്ക്കുപോയ നിൻ കറയറ്റ ചിരിയെന്നു കാണുവാൻ
ദീപക് ജി നായർ
No comments:
Post a Comment