Sunday, August 5, 2018

കാതിൽ നീ തന്ന മധുരമാം വാക്കുകൾ
കാവ്യമല്ലയെന്നാലും പ്രിയങ്കരം
കാരണങ്ങൾക്കതീതമായ് കണ്ട നിൻ
കൂടുമാറ്റത്തിൽ നൊന്തിരിക്കുന്നു ഞാൻ
മൗനമാണേക നൊമ്പരം മണ്ണിതിൽ
മൗനിയാകുവാനെന്തഹോ കാരണം
നന്ദി ചൊല്ലിടുന്നായിരം നാവിനാൽ
തന്ന സൗഹൃദ വാക്കുകൾക്കത്രയും
ഉണ്മയാണു നീയെന്നറിഞ്ഞെപ്പൊഴും
നന്മ നേരുന്നിതാത്മാവു തൊട്ടു ഞാൻ

ദീപക് ജി നായർ

No comments:

Post a Comment