വാക്കിന്റെ പെരുമഴപ്പെയ്ത്തു തോർന്നു
നോക്കാതെ മിഴികളിമ പൂട്ടിനിന്നു
മൗനം വിതച്ചൊരീ മാനസത്തിൻ,
മാനത്തു മാരിവിൽ പോയ്മറഞ്ഞൂ.
കാറ്റിൽ കൊഴിഞ്ഞതാം പൂവതിന്നും
ചേറ്റിൽ നിറച്ചാർത്തണിഞ്ഞിരുന്നു.
ചാറ്റൽ മഴത്തുള്ളി തന്ന മേഘം
നീറ്റലായ് കാറ്റിൽ പറന്നകന്നു.
ദീപക് ജി നായർ
No comments:
Post a Comment