കൊയ്ത്തു കഴിഞ്ഞൊരു പാടം തേടി
കുട്ടികളനവധിയെത്തുന്നു ,
കറ്റക്കെട്ടു നിരത്തിയ പാട-
ത്തൊറ്റക്കാലൻ കൊറ്റികളും.
കൂട്ടത്തോടെയുമൊറ്റതിരിഞ്ഞും
വേനൽച്ചൂടിലൊലിച്ചുരുകി,
കൂകിവിളിച്ചവരുത്സാഹത്തോ-
ടാർത്തു തിമിർത്തു കളിക്കുന്നു.
കാൽപ്പന്തുരുളുകയാണു മനസ്സുക-
ളൊന്നായ്ത്തീർന്നൊരു മധുകാലം.
കാലമതെത്ര കൊഴിഞ്ഞെന്നാലും
കഥ പറയുന്നൊരു പൂക്കാലം.
ദീപക് ജി നായർ
No comments:
Post a Comment