വാട്സ്ആപ്പ്
......................
വാക്കുകൾ കോർത്തെടുത്തോരോ കളത്തിലായ്
ചേർത്തു വയ്ക്കുന്നൊരീ കൊച്ചുലോകം
വന്ദനം ചൊല്ലിത്തുടങ്ങുമോരോ ദിനം
ചന്തമുള്ളായിരം ചിത്രമോടേ
കാണാതെ കണ്ടവർ, കേൾക്കാതെ കേട്ടവർ
കാലങ്ങളായുറ്റ സൗഹൃദങ്ങൾ
ഒന്നായുമായിരം കൂട്ടങ്ങളായ് വിരൽ-
ത്തുമ്പിൽ ചിരിക്കും വിചിത്രലോകം.
പച്ചവൃത്തത്തിൽ തുടങ്ങുന്നു ജീവിതം
പച്ചപ്പുകാണാതൊടുങ്ങുന്നു ജീവിതം.
ദീപക് ജി നായർ
No comments:
Post a Comment