Sunday, August 5, 2018

കുഞ്ഞേ നീ വളരുക വളരുക
കുന്നോളം വളരുക വളരുക
വെയിലെത്തും നട്ടുച്ചക്കൊരു
തണലായിട്ടച്ഛനിരിപ്പൂ
കുഞ്ഞേ നീ വളരുക വളരുക
കുന്നോളം വളരുക വളരുക
കണ്ണറിയാനേരമൊരെണ്ണ-
ത്തിരിയായ്, വഴികാട്ടിയിരിപ്പൂ
കുഞ്ഞേ നീ വളരുക വളരുക
കുന്നോളം വളരുക വളരുക

No comments:

Post a Comment