Sunday, August 5, 2018

കടലു കണ്ടു കൊതിച്ച സൂര്യൻ
കടമെടുത്തു ജലാശയങ്ങൾ
വെയിലു തിന്നു മടുത്തവർക്കായ്
അതു പകുത്തു കൊടുത്തു നൂനം
ദാഹമേറിയ പൈക്കിടാങ്ങൾ
മോഹമോടെ കുടിച്ചു വീർത്തു
ദേഹശാന്തി വരുത്തിയല്പം
സ്നേഹമോടെയെടുത്തു വച്ചു
നാളെ വറുതി വരുന്ന നേരം
നാവുണങ്ങാതിരിക്കുവാനായ് .
കടലു കണ്ടു കൊതിച്ച സൂര്യൻ
കടമെടുത്തേയിരുന്നു നിത്യം
കടമെടുത്ത ജലാശയത്തെ
തിര, തിരഞ്ഞു വരുന്ന നാളിൽ
കര, കരഞ്ഞു വിളിച്ചു സൂര്യാ ,
തരികയൊട്ടു വെയിൽ കുടിക്കാൻ.

ദീപക് ജി നായർ

No comments:

Post a Comment