Sunday, August 5, 2018

കെട്ടു പൊട്ടിച്ചു പായുന്ന കുതിരയെ
തൊട്ടു നില്ക്കുവാൻ വെമ്പുന്നു കാണികൾ
അശ്വമേധം തുടങ്ങിക്കഴിഞ്ഞിനി ,
വിശ്വമാണതിൻ ലക്ഷ്യമെന്നറിയുക!
കണ്ണുകെട്ടിയ ഗാന്ധാരിയല്ലിവൾ ,
വിണ്ണിലെത്താൻ കുതിക്കുന്ന പെൺകൊടി!
മണ്ണിൽ വീണലിഞ്ഞീടുന്നതിന്നകം,
എണ്ണമറ്റതാം കർമ്മങ്ങൾ ചെയ്തിടാൻ ,
ഉള്ളിൽ ഇച്ഛതൻ തിരി കെടാതാഴികൾ
ആർജ്ജവത്തോടെ നീന്തിക്കടന്നവൾ..

ദീപക് ജി നായർ

No comments:

Post a Comment