ഇന്നുമെൻ മനോരാജ്യത്തിലെങ്കിലും
ചെന്നിടാറുണ്ടിടയ്ക്കു പണ്ടെത്രയോ
പന്തുരുട്ടിക്കളിച്ച പാടത്തു ഞാന-
ന്തിമാനച്ചുവപ്പു മാറും വരെ.
ഓലകൊണ്ടു മെനഞ്ഞ കാറ്റാടിക-
ണ്ടോടിയെത്തും കളിക്കൂട്ടുകാരുമായ്
ഓടിയോടിക്കളിച്ചൊരെൻ ബാല്യമേ
ഒന്നുകൂടി നീയെത്തുകെൻ ജീവനിൽ.
ദീപക് ജി നായർ
No comments:
Post a Comment