Wednesday, November 1, 2017

പുകയുടെ പക

അകമേ ഒരുതിരി വെട്ടം,
കാറ്റിലുലഞ്ഞു കെടാതെരിയുന്നു
പുറമേ ചുണ്ടിണയിടയിൽ,
പകയോടില  പുകയുന്നു.
പകയുടെ പുകയും ,
പൊരുളിൻ തിരിയും ,
പടപൊരുതുന്നു.
ഒറ്റത്തിരിയതൊടുക്കം
പുകയാൽ കെട്ടൊഴിയുന്നു.
ദേഹം വിട്ടൊഴിയുന്നു.

ദീപക് ജി നായർ

No comments:

Post a Comment