Wednesday, November 1, 2017

അഴലു തിന്നവരുറങ്ങാതിരിക്കവേ
അഴികളെല്ലാം തുരുമ്പെടുക്കുന്നുവോ ?
കുഴികൾ വെട്ടി നീ കാത്തൊരീ വഴികളിൽ
വഴുതി വീഴുമതു നിയതിയെന്നറിയുക
നിഴലുപോലും പൊറുക്കുകില്ലന്നുയിർ
പിഴുതെറിഞ്ഞ നിൻ കാട്ടാളനീതിയെ.
അഴലു തിന്നവരുറങ്ങാതിരിക്കവേ
അഴികളെല്ലാം തുരുമ്പെടുക്കുന്നുവോ ?

ദീപക് ജി നായർ

No comments:

Post a Comment