ഓർമ്മതൻവിത്തുകൾപാകിക്കിളിർപ്പി -
ച്ചൊരോർമ്മമരമുണ്ടിന്നെനിക്കുനാട്ടിൽ
മധുരമുള്ളോർമ്മകളിതെത്രയാണാമര-
ശ്ശിഖരത്തിനിലകളായ്ത്തൂങ്ങിനില്പൂ
കാലമാമീക്കൊടുങ്കാറ്റിലുമുലഞ്ഞിടാ-
വേരുകളുറച്ചുപോയത്രമണ്ണിൽ
കാതങ്ങൾതാണ്ടിപ്പറന്നുവന്നാമര -
ക്കൊമ്പിലിരിക്കുമെൻദേശാടനക്കിളി -
ക്കേറെപ്പറയുവാനുണ്ടുകളിത്തോ
ഴരാരുമില്ലാത്തൊരീയൊറ്റമരക്കാട്ടി -
ലേകയായ്ച്ചിറകുമൊതുക്കിയിരിപ്പവൾ
ദീപക് ജി നായര്‍

ലൈക്ക്
ReplyDelete