Friday, July 26, 2013

കടലമ്മ

കടലമ്മ
എത്രനാളെന്നെനീകാത്തിരുന്നെൻ
 ‍പ്രേമമെത്രയുണ്ടെന്നൊട്ടറിഞ്ഞിടാതെ..
 
 
തിരകളൊതുക്കിയുറക്കംനടിച്ചുനീ
യടിയൊഴുക്കെന്നുംമറച്ചുവച്ചു 
 
എത്രപേരെത്തി, നിന്നരികത്തിരുന്നെത്ര
സന്ധ്യകൾ‍,രാത്രികളാസ്വദിക്കേ
 
 
അമ്മയാണെന്നാലുമെത്രകാമാർ‍ത്തരീ
ച്ചന്തത്തെയെന്നുംനുണഞ്ഞിറക്കി
 
വലതുകൈയ്യാലെത്രജീവിതംനല്കിനീ
യിടതിനാലെത്രകവർ‍ന്നെടുത്തു
 
അന്തിയടുത്തൊരുനേരത്തുനീ
സൂര്യസിന്ദൂരമിട്ടെന്നടുത്തുവന്നൂ 
 
ഒരുവേളനിന്നെയീക്കൈക്കുമ്പിളിൽ
‍ക്കോരിയറിയുന്നതിന്നീവിയർപ്പിനുപ്പും
 
തിരമാലയെന്തേയുയർന്നുപൊങ്ങീ
രണ്ടുമിഴികളിതെന്തേയടഞ്ഞുകൂമ്പീ.
 
പടിഞ്ഞാറുവച്ചവിളക്കണച്ചുനിന്റെ
നെറുകയിൽ‍ക്കുങ്കമപ്പൊട്ടുമായ്ച്ചൂ
 
നിലാവിന്റെനീലിമയെടുത്തുടുത്തൂ
യെന്നെപ്പുണരുവാനായ് നീയൊരുങ്ങിനിന്നൂ ..
 
പിന്നിട്ടുഞാനെത്രവഴികളതത്രയും
നിന്നെത്തിരഞ്ഞുള്ളതായിരുന്നു
 
കളയുവാനില്ലപാഴ് നിമിഷങ്ങൾ‍പോലു
മിന്നമരുന്നു നിന്നാഴമറിയുന്നുഞാൻ‍...
 
ദീപക് ജി നായര്‍

4 comments: