Wednesday, July 31, 2013

നിദ്ര


മിഴിയടച്ചുകിടക്കയാണിന്നു നിന്‍
വരുവു കാത്തുഞാനീത്തഴപ്പായമേല്‍


മഴയോടുങ്ങാത്തൊരീക്കുളിര്‍രാവില്‍നിന്‍
മടിയിലെന്തേ കിടത്തിയില്ലിന്നു നീ
 

കെട്ടിയിട്ടുമുറുക്കിയെന്‍ചിന്തകളത്രയും
കെട്ടുപൊട്ടിച്ചുപായവേ
 

അത്രയേറെക്കൊതിക്കുന്നു നിന്നെ ഞാനി
ത്രപരിഭവമെന്തിനായെന്‍ സഖീ
 
നിന്നെയുംകാത്തുകാത്തീക്കിടപ്പറ
തന്നിലേകാന്തനായ്ഞാന്‍കിടക്കവേ


ശാരികേ വന്നു തെല്ലോന്നിരിക്ക നീ
ചാരെയെന്‍മടിത്തട്ടിലോരിത്തിരി


ചാറ്റല്‍ വീണു നനഞ്ഞോരാച്ചേലയും
ചേര്‍ത്തു വച്ചൊന്നങ്ങുറങ്ങട്ടെയിന്നു ഞാന്‍ ‍



ദീപക് ജി നായര്‍

1 comment: