Monday, July 29, 2013

കുഞ്ഞനുജത്തി

കുഞ്ഞനുജത്തി

കണ്ടു, ഞാനൊരു പെണ്കിടാവെന്റെമുന്നിൽ

വന്നൻപതു പൈസക്കായിരന്നു നിൽക്കുന്നിതാ


അന്ധകാരത്തിന്റെ സന്തതിയാമവൾ

ക്കെന്നുമിരുട്ടിലെച്ചെരിയാണാശ്രയം


കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിക്കുമെൻ

കൊച്ചനുജത്തിയാണെൻ മുന്നിൽ നില്ക്കുന്നു


എന്നു നിനച്ചുകൊണ്ടാപെണ്‍കിടാവിന്റെ  

ചേലറ്റകൂന്തലിൽ തൊട്ടു തലോടി ഞാൻ



വാത്സല്ല്യ ദുഗ്ദ്ധംനിറഞ്ഞെൻമനസ്സിലെ

വാസനാ മലരുകളൊന്നായ്‌ വിടർന്നു പോയ്



കൊഞ്ചിക്കുഴഞ്ഞു കൊണ്ടെന്നോടടുത്തവൾ

കൊഞ്ചുന്ന തത്തപോലാടിക്കുഴഞ്ഞവൾ



പൊട്ടിച്ചിരിച്ചു കൈകൊട്ടിക്കളിച്ചവൾ

തുട്ടുകൾ താഴെവീണെങ്ങൊതെറിച്ചുപോയ്



മുത്തുകൾ തുന്നിപ്പിടിപ്പിച്ചതാം രണ്ടു

പുത്തനുടുപ്പുകൾ വാങ്ങിക്കൊടുത്തു ഞാൻ



അമ്മിഞ്ഞപ്പാലു നുണഞ്ഞിടാത്തൊരാ

പൈതലിന്നിളം ചുണ്ടിൽ,

 പാൽക്കൂടു ചേർത്തു ഞാൻ



ആർത്തിയോടോറ്റക്കതു വലിച്ചു കുടിച്ചെത്രയാ-

ശയോടാണെൻ മുഖം നോക്കിയിന്നവൾ നില്പ്പൂ



യാത്രചൊല്ലിപ്പിരിയുവാൻ നേരമെൻ

നേർത്ത കൈവിരൽത്തുമ്പിൽ പിടിച്ചവൾ


ചേര്‍ത്തു ഞാനെന്‍റെ നെഞ്ചോടു മെല്ലെ ,

ഞാനോര്ത്തുനീയുമെന്‍ കുഞ്ഞനുജത്തി പോല്‍

ദീപക് ജി നായര്‍



1 comment: